ഓര്ക്കുക, പൂക്കള്സന്ദേശവാഹകര്
തോന്നിയപോലെ പൂച്ചെണ്ടുകള്തിരഞ്ഞെടുക്കുന്നവര്ഓര്ക്കുക
പാശ്ഛാത്യ സംസ്ക്കാരം നമ്മെ സ്വാധീനിച്ചു തുടങ്ങിയതോടെ അവരുടെ പല ആചാരങ്ങളും നാമും കടമെടുത്തു. പ്രണയികള്ക്കായുള്ള വാലന്റയന്സ് ഡേ. .... അങ്ങനെ പലതും.
ഇത്തരം വിശേഷ ദിവസങ്ങളില്പൂച്ചെണ്ടുകളും സമ്മാനങ്ങളും പരസ്പരം കൈമാറാറുണ്ട്. ആശംസാ കാര്ഡുകളാണെങ്കില്അവയിലെ സന്ദേശങ്ങളുടെ അര്ത്ഥം നോക്കി മാത്രം നാം തരിഞ്ഞെടുക്കുന്നു. സമ്മാനമാണെങ്കില്അവയുടെ ആകൃതിയും പ്രത്യേകതയും നോക്കി തിരഞ്ഞെടുക്കുന്നു.
പൂച്ചെണ്ടുകളാണെങ്കിലോ? നമ്മള്ഈ മാനദണ്ഡങ്ങളൊന്നും നോക്കാറേയില്ല. ഇഷ്ടമുള്ള നിറവും, പൂവും മാത്രം നോക്കി വാങ്ങുന്നു.
തോന്നിയപോലെ പൂച്ചെണ്ടുകള്തിരഞ്ഞെടുക്കുന്നവര്ഓര്ക്കുക. സമ്മാനത്തോടൊപ്പം നിങ്ങള്പ്രിയപ്പെട്ടവര്ക്ക് നല്കുന്നത് മനസില്സ്വകാര്യമായി സൂക്ഷിക്കുന്ന സന്ദേശങ്ങളാണ്. ഇഷ്ടാനിഷ്ടങ്ങളുടെ ആശംസയും അഭിനന്ദനത്തിന്റെ .... എല്ലാം സന്ദേശമത്രെ ഓരോ പൂവും ഓരോ നിറവും കൈമാറുന്നത്.
ചുവന്ന റോസാപ്പൂവ് നല്കുമ്പോള്പ്രേമ സന്ദേശം കൈമാറുന്നതു പോലെ ഓരോ പൂവും നല്കുന്ന ആളുടെ മനോഭാവത്തിന്റെ വിവരങ്ങളാണ്.
ഓരോ പൂവിന്റെയും അവയുടെ നിറഭേദങ്ങളുടേയും സന്ദേശമെന്തെന്ന് നോക്കാം.
റോസ് (വെള്ള) - മനസിലെ നിഷ്കളങ്കതയും വശ്യതയും വെളിപ്പെടുത്തുന്നു.
റോസ് (ഇളം ചുവപ്പ്) - സ്നേഹത്തിന്റെയും നിറഞ്ഞ സന്തോഷത്തിന്റെയും പ്രതീകമാണ് ഇളം ചുവപ്പ് റോസാ പുഷᅲങ്ങള്.
റോസ് (മഞ്ഞ) - വിശ്വാസവഞ്ചന, അസൂയ എന്നിവ ചൂണ്ടിക്കാട്ടുന്നതിനാണ് മഞ്ഞ റോസാ പൂഷᅲങ്ങള്നല്കുന്നത്.
ആസ്റ്റര്- വിശിഷ്ടമായത് നിനക്കായ് നല്കുന്നു എന്നതാണിന്റെ സന്ദേശം
വാടാമുല്ല - ഞാനെന്നും നിന്റെ വിശ്വസ്ത സുഹൃത്തായിരിക്കും.
ലില്ലിപ്പൂക്കള്- നിന്റെ ആത്മാര്ത്ഥതയും ബുദ്ധിയും ഞാന്ഇഷ്ടപ്പെടുന്നു.
യൂക്കാലിപ്പൂവ് - നല്ലൊരു സൗഹൃദം ഞാന്ആഗ്രഹിക്കുന്നു.
കാര്ണേഷന്(ഇളം ചുവപ്പ്) - അമ്മമാര്ക്കായുള്ള ദിവസത്തിന്റെ പ്രതീകമാണ് ഇളം ചുവപ്പ് കാര്ണേഷന്പൂക്കള്.
കാര്ണേഷന്(കടും ചുവപ്പ്) - നീന്നോടെനിക്ക് ദേഷ്യമാണ്. നിന്റെ സ്വഭാവത്തിന് സ്ഥിരതയില്ല തുടങ്ങിയ സന്ദേശങ്ങളാണ് കടും ചുവപ്പ് കാര്ണേഷന്പൂക്കള്നല്കുന്നത്.
കാര്ണേഷന്(ചുവപ്പ്) - ഞാനേറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് താങ്കളുടേത്.
കാര്ണേഷന്(വെള്ള) - ആത്മാര്ത്ഥ സ്നേഹം.
കാര്ണേഷന്(മഞ്ഞ) - എനിക്കു നിന്നെ ഇഷ്ടമല്ല എന്നതിന്റെ സൂചനയാണ് മഞ്ഞ കാര്ണേഷന്പൂക്കള്.
ക്രസാന്തം (ജമന്തി) (ചുവപ്പ്) - എനിക്ക് നിന്നെ ഇഷ്ടമാണ്.
ക്രസാന്തം (വെള്ള) - ഞാന്വാഗ്ദാനം നല്കുന്നു.
ക്രസാന്തം (മഞ്ഞ) - ദുര്ബല പ്രണയം.
ഡാലിയ - അഭിനന്ദനങ്ങള്അറിയിക്കാനാണ് ഡാലിയ പൂക്കള്നല്കുന്നത്.
ഡെയ്സി - നിങ്ങള്നിഷ്കളങ്കനും മാന്യനുമാണ്.
ജെറേനിയം - നല്ലൊരു സൗഹൃദബന്ധം ഞാന്ആഗ്രഹിക്കുന്നു.
ജെറേനിയം (റോസ്) - പ്രത്യേക താല്പര്യം.
ഗ്ളാഡിയോലസ് - നിന്റെ സ്വഭാവഗുണം പ്രശംസനീയമാണ്.
ഹൈഡ്രാഞ്ചിയ - നീയൊരു പൊങ്ങച്ച സഞ്ചിയാണ്.
പിച്ചിപ്പൂവ് - നീ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
താമര - രഹസ്യ പ്രണയം
ഓര്ക്കിഡ് - പ്രൗഡിയുടെ പര്യായം.
പോപ്പി - നീയൊരു പകല്ക്കിനാവ് പോലെയാണ്.
സൂര്യകാന്തി - എന്റെ കുടുംബമാണ് എനിക്കെല്ലാമെല്ലാം.
പൂവരശ് - യഥാര്ത്ഥ സ്നേഹത്തിന്റെ പ്രതീകം.
Wednesday, February 10, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment